ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഭാബാ താഴ്വരയിലെ കാഫ്നു, യാങ്പ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നു. മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുന്നിന്റെ വശത്തായി കെട്ടിയ റോഡും സംരക്ഷണഭിത്തിയുമെല്ലാം താഴെ പുഴയിലേക്ക് കുത്തനെ ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവസമയം മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം വാഹനമോ വഴിയാത്രക്കാരോ ഒന്നും ഇല്ലാതിരുന്നതിനാൽ കൂടുതൽ ആളപായം ഉണ്ടായില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്ത് വ്യാപകമായ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ പ്രദേശത്തെ ആപ്പിൾ തോട്ടങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ഈ മാസം ആദ്യം ഹിമാചലിലെ സോളനിൽ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ പ്രദേശത്ത ഒരു പെട്രോൾ പമ്പിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
Discussion about this post