ആലപ്പുഴ: കിടപ്പുരോഗിയായ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. കുറ്റിച്ചിറ വീട്ടിൽ മേഴ്സി(58)യാണ് അറസ്റ്റിലായത്. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടിൽ അമ്മിണി ഗോപി(67)യെയാണ് മേഴ്സി വെട്ടി പരിക്കേൽപ്പിച്ചത്.
അമ്മിണിയമ്മ വീട്ടിൽ ഒറ്റയ്ക്കുണ്ടായ സമയത്താണ് ആക്രമണം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ആരുമറിയാതെ കവരാനായിരുന്നു ശ്രമം. എന്നൽ ആ സമയം അമ്മിണിയമ്മ എത്തി. ഇതോടെ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് ആയുധങ്ങളുമായി കടന്നുകളയുകയായിരുന്നു.അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് വെട്ടേറ്റത്
അതേസമയം മേഴ്സിയെ സഹായിക്കാൻ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
Discussion about this post