കാബൂൾ; താലിബാൻ സർക്കാരിന്റെ വിദേശ അംഗീകാരത്തിനെതിരെ തെരുവിലിറങ്ങി അഫ്ഗാൻ വനിതകൾ. ഐക്യരാഷ്ട്ര ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സ്ത്രീകൾ തെരുവിൽ ഇറങ്ങിയത്. താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കരുതെന്ന് വിദേശരാജ്യങ്ങളോട് സ്ത്രീകൾ ആവശ്യപ്പെട്ടു. തങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കി.
‘താലിബാന്റെ അംഗീകാരം – സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനം’ . അഫ്ഗാൻ ജനത താലിബാന്റെ ബന്ദികൾ എന്നൊക്കെ സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു.
മെയ് 1,2 രണ്ട് തീയതികളിലായി ദോഹയിൽവച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. വിദേശരാജ്യങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായി താലിബാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ദോഹയിലെ ഈ യോഗം. ഇതിനിടയിലാണ് പ്രതിഷോധവുമായി അഫ്ഗാൻ സ്ത്രീകൾ രംഗത്തെത്തിയത്.
Discussion about this post