ന്യൂഡൽഹി: ബിജെപിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള ഊർജ്ജിത ശ്രമവുമായി സിപിഎം. ഇതിനായി പ്രതിപക്ഷ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം പ്രമേയം പാസാക്കി.
രാജ്യത്ത് സ്വാധീനം നഷ്ടമാകുന്ന സാഹചര്യത്തിലാണ് ബിജെപിയ്‌ക്കെതിരെ സിപിഎം പടയൊരുക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് പ്രമേയം പാസാക്കിയത്. ബിജെപിയെ തോൽപ്പിക്കാനും ഒറ്റപ്പെടുത്താനുമായി പ്രതിപക്ഷ പാർട്ടികൾക്ക് പിന്തുണ നൽകണമെന്നാണ് പ്രമേയത്തിലെ പ്രധാന അജണ്ട.
ബിജെപിയുടെ ഭരണത്തിൽ രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണമാണ് നടക്കുന്നത് എന്ന് കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു. രാജ്യത്ത് ജാതി സെൻസസ് നടത്തുന്നു. ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുന്നു. ഇതെല്ലാം പ്രതിരോധിക്കണമെങ്കിൽ പ്രതിപക്ഷ പാർട്ടികളുമായി ഒന്നിക്കണം. ഈ വിഷയങ്ങൾ ഒന്നിച്ച് ഉയർത്തിക്കാട്ടി പ്രതിഷേധിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൂടുതൽ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താനുള്ള നീക്കങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകാനും തീരുമാനമായി. അദാനി വിഷയവും യോഗത്തിൽ ചർച്ച ചെയ്തു. ലൈംഗിക ചൂഷണം നേരിട്ടതിന്റെ പേരിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post