ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ക്യാപ്റ്റൻസി ശൈലികളെ താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ന്യൂസിലൻഡിനെതിരായ പരമ്പര പുരോഗമിക്കവെ ഒരു ചർച്ചയിലാണ് പാർത്ഥിവ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ധോണിയും കോഹ്‌ലിയും ഇന്ത്യയ്ക്കായി മികച്ച വിജയങ്ങൾ സമ്മാനിച്ചവരാണെങ്കിലും അവരുടെ പ്രവർത്തനശൈലി തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പാർത്ഥിവ് അഭിപ്രായപ്പെട്ടു. ധോണിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ധോണി താരങ്ങൾക്ക് സ്വതന്ത്രമായി കളിക്കാനുള്ള ഇടം നൽകിയിരുന്നു. കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരു അന്തരീക്ഷമാണ് അദ്ദേഹം സൃഷ്ടിച്ചിരുന്നത്.”
കോഹ്‍ലിയെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം ഇങ്ങനെ ആയിരുന്നു; : “വിരാട് കോഹ്‌ലി കൂടുതൽ ആക്രമണകാരിയായ നായകനായിരുന്നു. മൈതാനത്ത് കൂടുതൽ വീര്യം (പ്രകടിപ്പിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഇരുവരും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും വ്യക്തമായി കാണാൻ സാധിക്കുന്ന ഒന്നാണ്. വിരാടിനെ ചീത്തവിളിക്കാനോ പ്രകോപിപ്പിക്കാനോ പാടില്ലെന്ന് എതിരാളികൾക്ക് കൃത്യമായ ധാരണയുണ്ട്. പ്രകോപിപ്പിച്ചാൽ കൂടുതൽ കരുത്തോടെ ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം. അതിനാൽ വിരാടിനെ വെറുതെ വിട്ട് കളിപ്പിക്കുക എന്നതാണ് മിക്ക ടീമുകളുടെയും തന്ത്രം.”
ഇരുവരും രണ്ട് വ്യത്യസ്ത ശൈലി സ്വീകരിച്ച നായകന്മാർ ആയിരുന്നു. ധോണിയുടെ ശാന്തമായ നായകത്വത്തിൽ ഇന്ത്യ ഐസിസി ട്രോഫികൾ തൂത്തുവാരിയപ്പോൾ, കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ വിദേശ മണ്ണിൽ കരുത്തുറ്റ വിജയങ്ങൾ സ്വന്തമാക്കി.













Discussion about this post