ഡല്‍ഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ പോലീസ് കസ്റ്റഡിയിലെടുത്തു.2009ലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിനാണ് കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് പിഴയുമാണ് വിധിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശ് രാംപൂര്‍ കോടതിയുടേതാണ് വിധി.നഖ്വിയെയും 19 കൂട്ടുപ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ഡിവിഷന് ബഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു.
വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരോധനാജ്ഞ ലംഘിച്ച് ഒരു പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചുവെന്നതാണ് നഖ്വിയ്ക്കെതിരെയുള്ള കേസ്. നേരത്തെ ഈ കേസില്‍ നഖ് വിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ കേസില്‍ നഖ്വി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Discussion about this post