ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(20) ആണ് കൊല്ലപ്പെട്ടത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സതീഷ് പഠിക്കുന്നതിനിടെ കേറ്ററിംഗ് ജോലികളും പാർട് ടൈമായി ചെയ്തിരുന്നു.
കഴിഞ്ഞ മാസം 23ാം തിയതി മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പാൻ പാത്രങ്ങൾ എടുക്കുന്നതിനിടെ രസം നിറച്ച വലിയ പാത്രത്തിന്റെ ഉള്ളിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ സതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
Discussion about this post