ന്യൂഡൽഹി : പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വൻ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊകരുക്കാൻ കർണാടക പോലീസ് ചോദിച്ച സുരക്ഷാ ചെലവ് സുപ്രീം കോടതി അംഗീകരിച്ചു. ചെലവ് ചോദിച്ചതിന് എതിരെയുള്ള ഹർജിയിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിമാസം ഇരുപത് ലക്ഷം രൂപയാണ് സുരക്ഷ ഒരുക്കാൻ വേണ്ടി കർണാടക പോലീസ് ചോദിച്ചത്. ചെലവിൻറെ കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
നേരത്തെ കേരളത്തിലേക്ക് വരാനുള്ള അനുവാദം മഅദനിക്ക് സുപ്രീം കോടതി നൽകിയിരുന്നു. കർണാടക സർക്കാർ പ്രത്യേകസുരക്ഷ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. സുരക്ഷ ഒരുക്കാൻ ആവശ്യമായ ചെലവ് മഅദനിയിൽ നിന്ന് ഈടാക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്.
തുടർന്ന് കർണാടക സർക്കാർ കമ്മിറ്റി രൂപീകരിച്ച് വിലയിരുത്തൽ നടത്തി. തുടർന്നാണ് പ്രതിമാസം 20 ലക്ഷം രൂപ സുരക്ഷ ചെലവിനായി നൽകാൻ നിർദ്ദേശിച്ചത്. ആകെ 55 ലക്ഷം രൂപ നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്.
എന്നാൽ സുരക്ഷാ ചിലവ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് മഅദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കപിൽ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്. ഈ ഹർജി പരിഗണിക്കാൻ കോടതി തയ്യാറായില്ല
Discussion about this post