മുംബൈ; ‘ദ കേരള സ്റ്റോറി’ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമയല്ലെന്ന് ചിത്രത്തിലെ നായിക അദാ ശർമ്മ. എത്രപേർ ഐഎസിൽ ചേർന്നു എന്നതല്ല, ഒരാൾ ആണെങ്കിൽ പോലും അത് പ്രസക്തമാണെന്ന് നടി പറയുന്നു.ദി കേരള സ്റ്റോറി’ എന്നത് തിരഞ്ഞെടുപ്പിനെയോ രാഷ്ട്രീയത്തെയോ മതത്തെയോ കുറിച്ചോ അല്ല പറയുന്നത്. അത് തീവ്രവാദത്തിനെതിരെയാണ്. ഒപ്പം മനുഷ്യത്വത്തിനൊപ്പം എന്ന് അദാ ശർമ്മ കൂട്ടിച്ചേർത്തു.
എല്ലാ കുടുംബങ്ങളും ഈ സിനിമ കാണണം. എല്ലാ പെൺകുട്ടികളും ഇത് കാണണം. ഒരാളെ കബളിപ്പിച്ച് പ്രണയിക്കാനോ അവരെ കുരുക്കിലാക്കാനോ പണം വാങ്ങി അതിന് ഇറങ്ങുമ്പോഴാണ് തെറ്റാകുന്നത്. പ്രണയത്തിൽ വഞ്ചന നടത്തുന്നത് തെറ്റാണെന്ന് നടി വ്യക്തമാക്കി.
‘ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കഥ സിനിമയാക്കുന്നതിലും അതിൽ ഞാൻ ഭാഗമാക്കുന്നതിലും എൻറെ കുടുംബത്തിന് അഭിമാനം തന്നെയാണ്’.ഒരു നല്ല സിനിമ ചെയ്യാൻ പോകുന്നു എന്ന തോന്നലിലാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുന്നതെന്ന് അദാ ശർമ്മ വ്യക്തമാക്കി.
Discussion about this post