മുംബൈ : നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച മഹാലക്ഷ്മി ക്ഷേത്രം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികൾ. മിലിയ കോളേജ് സമീപം കില്ലി ഗേറ്റിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് വൻ തോതിൽ മാലിന്യം കണ്ടെത്തിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഹൈന്ദവ വിശ്വാസത്തിനെതിരെ നടത്തിയിരിക്കുന്ന ഈ അതിക്രമത്തെ ചോദ്യം ചെയ്തുകൊണ്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രംഗത്തെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര നവനിർമ്മാൺ സേനസംസ്ഥാന വൈസ് പ്രസിഡന്റ് (വിപി) അശോക് തവാരേ, സ്ഥലം സന്ദർശിച്ചു. ഹേമദ്പന്തി ശൈലിയിൽ നിർമ്മിച്ച പുരാതന ശ്രീ മഹാലക്ഷ്മി മന്ദിർ സ്ഥിതി ചെയ്യുന്നത് മില്ലിയ കോളേജിന് പുറകിലുള്ള കില്ല ഗേറ്റ് പ്രദേശത്താണ്. ഈ ചരിത്രപ്രസിദ്ധമായ മന്ദിറിലേക്ക് അഴുക്ക് വെള്ളം തുറന്നുവിടുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്തുകൊണ്ട് പ്രദേശം വൃത്തിഹീനമാക്കിയിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം കൈയേറ്റങ്ങൾക്കുമെതിരെ നടപടിയെടുക്കാതിരുന്നാൽ ‘എംഎൻഎസ് മാതൃകയിൽ’ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും തവാരെ മുന്നറിയിപ്പ് നൽകി.
ചരിത്രപ്രാധാന്യമുള്ള സ്ഥലം പരിശോധിച്ച് നടപടിയെടുക്കാൻ എംഎൻഎസ് ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകി. തുടർന്ന് ബീഡ് മുനിസിപ്പൽ കൗൺസിൽ ചീഫ് ഓഫീസർ നീത അന്ധാരെ സ്ഥലം പരിശോധിച്ചു. സർവേ നടത്താനും അത് ഏത് കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്ന് വ്യക്തമാക്കാനും ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) കത്തെഴുതുമെന്ന് അന്ധാരെ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.
Discussion about this post