മോസ്‌കോ : പ്രസിഡന്റ് വ്‌ലാർഡിമിർ പുടിനെ യുക്രെയൻ വധിക്കാൻ ശ്രമം നടത്തിയതായി റഷ്യ. പുടിനെ ലക്ഷ്യവെച്ച് പാഞ്ഞടുച്ച ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്നും രാജ്യം ആരോപിച്ചു.
രണ്ട് ഡ്രോണുകളാണ് ക്രെംലിനിലേക്ക് പാഞ്ഞടുത്തത്. റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യം ഇത് കണ്ടെത്തുകയും സമയോചിതമായ നടപടികളിലൂടെ ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. ആക്രമിക്കാൻ തയ്യാറായിക്കൊണ്ട് അടുത്ത ഡ്രോണുകളെ റഷ്യൻ സൈന്യം വെടിവെച്ചിടുകയായിരുന്നു.
ആസൂത്രിതമായ തീവ്രവാദത്തിലൂടെ റഷ്യൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമം നടത്തിയതാണെന്ന് റഷ്യ ആരോപിച്ചു. പ്രസിഡന്റിന് പരിക്കേറ്റിട്ടല്ല. കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഉന്നതർ വ്യക്തമാക്കി. ഇതിന്റെ വീഡിയോയും മറ്റ് ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിന്ന് പുക ഉയരുന്നത് വീഡിയോയിൽ കാണാം.
പുടിന് നേരെ നടത്തിയ ആക്രമണത്തിൽ യുക്രെയ്ന് ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. സമയവും സാഹചര്യവും നോക്കി തിരിച്ചടിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
Discussion about this post