പോർട്ട് മൊറെസ്ബി: യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അനാവശ്യമായി പരിഹസിക്കരുതെന്ന് രാജ്യത്തെ ജനങ്ങളോടും നിരൂപകരോടും അഭ്യർത്ഥിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി. ജോ ബൈഡനും നരേന്ദ്രമോദിയും രാജ്യം സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു അഭ്യർത്ഥന പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഇരു നേതാക്കയലും സന്ദർശിക്കുന്നതിനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ ഉയർന്നു വന്നിരുന്നു.
പ്രസിഡന്റ് ബൈഡന്റെയും പ്രധാനമന്ത്രി മോദിയുടെയും സന്ദർശനങ്ങളെക്കുറിച്ചുള്ള അനാവശ്യ അഭിപ്രായങ്ങളിൽ നിന്നും അപവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ സാമൂഹിക മാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലുമുള്ള എല്ലാ പാപുവ ന്യൂ ഗിനിയ നിരൂപകരോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി പറഞ്ഞു. മോദിയും ബൈഡനുമെല്ലാം ലോകം ആരാധിക്കുന്ന മഹത് വ്യക്തിത്വങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാഡ് ഉച്ചകോടിക്കായി ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ മെയ് 22-നാണ് ബൈഡൻ പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്. ക്വാഡ് മീറ്റിനായി ഓസ്ട്രേലിയയിലേക്കുള്ള യാത്രാമദ്ധ്യേ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യം സന്ദർശിക്കും.
Discussion about this post