ചെന്നൈ: തമിഴ് നടി ശാലിന എന്ന സാറാ മുഹമ്മദ് റിയാസിന്റെ ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് ഏറെ വൈറലായിരുന്നു. ഫോട്ടോഷൂട്ട് നടത്തി വിവാഹമോചനം ആഘോഷിച്ച താരത്തിന് നേരെ ഏറെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാൽ എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു എന്നാണ് ശാലിനി ഫോട്ടോയ്ക്ക് താഴെ കുറിച്ചിരുന്നത്.
ഇപ്പോഴിതാ, തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ശാലിനി. തന്റെ കടുത്ത ആരാധകനെന്ന് അവകാശപ്പെട്ട് വന്ന റിയാസ് എന്നയാളെയാണ് ശാലിനി വിവാഹം ചെയ്തത്. വിവാഹ ശേഷം മതം മാറി സാറ മുഹമ്മദ് റിയാസ് എന്ന പേരും സ്വീകരിച്ചു.
വിവാഹ ശേഷം റിയാസ് തന്നെ മർദിക്കാറുണ്ടായിരുന്നെന്നും കുഞ്ഞ് ജനിച്ച ശേഷവും ഇതേ അവസ്ഥ തുടരുകയായിരുന്നുവെന്നും ശാലിനി പറയുന്നു. ഇതേ തുടർന്നാണ് ബന്ധം വേർപെടുത്തിയത്. ഈ ഫോട്ടോകൾ പരസ്യത്തിനായി എടുത്തതല്ല. സമാനമായ സാഹചര്യങ്ങളിലുള്ള മറ്റ് സ്ത്രീകൾക്കുള്ള സന്ദേശമായാണ് ഇത് എടുത്തതെന്ന് താരം കൂട്ടിച്ചേർത്തു.
”ശബ്ദമില്ലെന്നു തോന്നുന്നവരെ ബോധവൽക്കരിക്കാൻ ഞാൻ എന്റെ ശബ്ദം ഉപയോഗിക്കുക ആയിരുന്നു. ചിലർ എന്റെ പ്രവൃത്തിയെ വിമർശിച്ചിട്ടുണ്ട്, ചിലർക്ക് ഞാൻ നേരിട്ട വെല്ലുവിളികളും എന്റെ പോരാട്ടങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നുവെന്ന് ശാലിനി വ്യക്തമാക്കി.
പ്രണയവിവാഹത്തിന് ശേഷം ഭർത്താവ് മുസ്ലീമായതിനാൽ ശാലിനിയും മതംമാറി. നിക്കാഹിന് ശേഷം ആധാർ കാർഡ് മുതൽ, എല്ലാ രേഖകളിലും പേരും മതവും തിരുത്തി.
അങ്ങനെ സാറാ മുഹമ്മദ് റിയാസ് ആയി മാറി. ആദ്യമൊക്കെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ, മോൾ ജനിക്കുന്നതിന് മുൻപ് ഒരുപാട് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. നിരവധി തവണ തല്ല് കിട്ടിയിട്ടുണ്ട്. മദ്യപിച്ച് കഴിഞ്ഞാൽ അവന്റെ ഉള്ളിൽ രണ്ട് മൂന്ന് ആണുങ്ങൾ ഉള്ളത് പോലെ തോന്നുമെന്ന് ശാലിനി കുറ്റപ്പെടുത്തി.
കണ്ണ് മാത്രം കാണുന്ന വസ്ത്രം മാത്രം ധരിച്ചു. ഒരിക്കൽ സിനിമ കണ്ട് ഉറക്കെ ചിരിച്ചപ്പോൾ എന്റെ കുടുംബത്തിലെ സ്ത്രീകൾ ഇങ്ങനെ ചിരിക്കാറില്ലെന്നു ശകാരിച്ചു. കാലങ്ങളോളം ഞാൻ ചിരിക്കാൻ തന്നെ മറന്നു. മകൾക്ക് വേണ്ടി എല്ലാം സഹിച്ചുെവ്വ് താരം വേദനയോടെ പറയുന്നു. ഒരു ദിവസം അലറി വിളിക്കുന്ന മകളുടെയും സ്വന്തം അമ്മയുടെയും മുന്നിൽ വെച്ച് നിർത്താതെ എന്നെ അടിച്ചു. എന്നാൽ, അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. മോളുടെ കരച്ചിൽ കണ്ടതും ഞാൻ അയാളെ തിരിച്ചടിച്ചു. നാല് വർഷം ഞാൻ വാങ്ങിയ അടി, അന്ന് ഞാൻ തിരിച്ച് കൊടുത്തുവെന്ന് താരം പറഞ്ഞു.
Discussion about this post