ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് പരിക്കേറ്റു. ഇന്നലെ രാത്രി അനന്തനാഗിൽ ആയിരുന്നു സംഭവം.
ബിജ്‌ബേഹറ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ വാഹനങ്ങളിൽ അവിടെയെത്തിയ ഭീകരർ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പോലീസുകാരന് വെടിയേറ്റു. ഉടനെ മറ്റുള്ളവർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭീകരർക്ക് നേരെ തിരികെ പ്രത്യാക്രമണം നടത്തിയെങ്കിലും അപ്പോഴേയ്ക്കും ഭീകരർ രക്ഷപ്പെട്ടു. പോലീസുകാരന്റെ പരിക്ക് സാരമുള്ളതല്ല. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഭീകരർക്കായി പോലീസും സുരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post