ന്യൂഡൽഹി: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ പഞ്ചാബ് സ്പീക്കറും ശിരോമണി അകാലിദൾ ചരൺജിത് സിംഗ് അത്വാൾ. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് 86 കാരനായ ചരൺജിത് സിംഗ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഏപ്രിൽ 19 ന് അദ്ദേഹം എസ്എഡിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ചിരുന്നു.2004മുതൽ 2009 വരെ 14-ാം ലോക്സഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അദ്ദേഹം രണ്ടു തവണ പഞ്ചാബ് നിയമസഭയുടെ അസംബ്ലി സ്പീക്കറുമായിരുന്നു.
അടുത്തിടെ ബിജെപിയിൽ ചേർന്ന ചരൺജിത് സിംഗ് അത്വാളിന്റെ മകൻ ഇന്ദർ ഇഖ്ബാൽ സിംഗ് അത്വാൾ മെയ് 10 ന് നടക്കാനിരിക്കുന്ന ജലന്ധർ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാണ്. ജനുവരിയിൽ കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരിയുടെ നിര്യാണത്തെ തുടർന്നാണ് ഈ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Discussion about this post