കൊച്ചി: വേറിട്ട അഭിനയരീതികൊണ്ട് പ്രേക്ഷകപ്രീതി നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. സിനിമാ പ്രമോഷൻ ചടങ്ങുകളിലും അഭിമുഖങ്ങളിലും താരം പെരുമാറുന്ന രീതിയും പരാമർശങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഷൈനിന് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി അനുശ്രീ.ഷൈൻ ടോം ചാക്കോ ഇന്റർവ്യൂവിൽ സംസാരിക്കുന്നത് കാണുമ്പോൾ മറ്റൊരാളാണെന്ന് തോന്നുന്നുവെന്ന് നടി പറയുന്നു.
ഷൈൻ ഇപ്പോൾ വലിയ സംഭവമായി മാറി. ഇന്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ഇതിഹാസയിൽ അഭിനയിക്കുന്ന സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.
ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യൻ. വണ്ടിയിൽ കേറിയിരുന്നാലും അതിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോൾ വന്നു അഭിനയിച്ചിട്ട് പോകും. ആ സിനിമയിൽ സ്‌മോക്ക് ചെയ്യുന്ന സീൻ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാൻ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു. താരം പറഞ്ഞു.
അന്നാണെങ്കിലും നമ്മൾ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു. ഇപ്പൊ പുള്ളി കൗണ്ടർ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു’, അനുശ്രീ കൂട്ടിച്ചേർത്തു.
Discussion about this post