കൊച്ചി: പെപ്‌സിയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു.
യുവാക്കളെ ആകർഷിക്കുന്നതിനും, പുതിയ ബ്രാൻഡ് പൊസിഷൻ ഉറപ്പാക്കുന്നതിനുമായി പെപ്സി അവതരിപ്പിക്കുന്ന റൈസ് അപ്പ് ബേബി ക്യാമ്പെയ്‌ന് സാമന്ത നേതൃത്വം നൽകും.
സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാത്തരം ലിംഗപരമായ വിവേചനങ്ങളെയും അവഗണിച്ച് സ്ത്രീകൾക്ക് പ്രാധാന്യവും, പ്രചോദനവുമേകാൻ ലക്ഷ്യമിട്ടാണ് സാമന്തയുടെ നേതൃത്വത്തിൽ പുതിയ ക്യാമ്പെയ്ൻ ആരംഭിക്കുന്നതെന്ന് പെപ്‌സി അറിയിച്ചു. ഇനിയും മുന്നോട്ടുള്ള നിരവധി ക്യാമ്പയ്‌നുകൾക്കായി സാമന്തയോടൊപ്പം പ്രവർത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പെപ്‌സികോ ഇന്ത്യ, പെപ്‌സി കോള വിഭാഗം മേധാവി സൗമ്യ റാത്തോർ പറഞ്ഞു.
സാമന്ത റൂത്ത് പ്രഭു ധീരവും സ്വാതന്ത്ര്യബോധവുമുള്ള ആധുനിക ഇന്ത്യൻ സ്ത്രീകളുടെ പ്രതിരൂപമാണെന്നും അതുകൊണ്ട് തന്നെ ‘റൈസ് അപ്പ് ബേബി!’ എന്ന ക്യാമ്പെയ്‌നുമായി തികച്ചും ചേർന്നുപോകുമെന്നും സൗമ്യ റാത്തോർ കൂട്ടിച്ചേർത്തു.
സമൂഹം സ്ത്രീകൾക്കായി നിശ്ചയിച്ചിട്ടുള്ള സ്റ്റീരിയോടൈപ്പുകളെ തകർത്തുകൊണ്ട് അവരുടെ മനസ്സ് പറയുതിനെയാണ് പിന്തുടരേണ്ടതെന്നും ഈ കാമ്പെയ്‌നിലൂടെ പുതു തലമുറയിലെ സ്ത്രീകളെ അത്തരത്തിൽ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും സാമന്ത റൂത്ത് പ്രഭു പറഞ്ഞു. കാമ്പെയ്‌നുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post