”അച്ഛാ എന്താണ് എഴുന്നേൽക്കാത്തത്, എനിക്ക് വേറെ ഒന്നും വേണ്ട, അച്ഛൻ തിരികെ വരൂ” കണ്ട് നിൽക്കുന്ന ആരുടേയും കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു 10 വയസ്സുകാരി പവന ചിബ്ബിന്റെ വാക്കുകൾ. അച്ഛന്റെ വിയോഗം വിശ്വസിക്കാനാകാതെ കരഞ്ഞു തളർന്ന കുഞ്ഞിനെ ആശ്വസിക്കാൻ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു പലരും. കഴിഞ്ഞ ദിവസം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികരിൽ ഒരാളായ നീലം സിംഗിന്റെ മകളാണ് പവന ചിബ്.
ത്രിവർണ പതാകയിൽ പൊതിഞ്ഞ് നിലം സിംഗിന്റെ മൃതദേഹം ദൽപത്-ചക് കൃപാൽപൂർ ഗ്രാമത്തിൽ എത്തിയപ്പോൾ പലരും നിയന്ത്രണം വിട്ട് കരയുകയായിരുന്നു. നൂറ് കണക്കിന് ആളുകളാണ് നീലത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ ഗ്രാമത്തിൽ എത്തിച്ചേർന്നത്.
ജമ്മുവിലെ ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് എത്തിച്ച മൃതദേഹം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ചേർന്നാണ് ഏറ്റുവാങ്ങിയത്. തന്റെ ഭർത്താവിന് അവസാനമായി വന്ദന സല്യൂട്ട് നൽകുമ്പോൾ നീലം സിംഗ് ഒരിക്കലും, അവൻ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു” എന്ന് എല്ലാവരും ഉറക്കെ പറയുന്നുണ്ടായിരുന്നു.
പൂർണ സൈനിക ബഹുമതികളോടെയാണ് സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. നീലത്തിന്റെ സഹോദരനും സിഐഎസ്എഫ് ജവാനുമായ അംഗദ് സിംഗാണ് അദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയത്. മകനെ ഓർത്ത് താൻ ഏറെ അഭിമാനിക്കുന്നുവെന്നാണ് നീലത്തിന്റെ പിതാവ് ഹുർദേവ് സിംഗ് ചിബ് പറഞ്ഞത്. ” എന്റെ മകനെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. തീവ്രവാദികളോട് ധീരമായി പൊരുതിയ കമാൻഡോ ആയിരുന്നു അവൻ. കുട്ടിക്കാലത്ത് തന്നെ അവൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്നും” ഹുർദേവ് സിംഗ് പറയുന്നു.
Discussion about this post