തിരുവനന്തപുരം; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു.ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ആകുമെന്നും നാളെയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
ബംഗ്ളാദേശ് –മ്യാന്മാര് തീരത്തേയ്ക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും സ്വാധീനഫലമായി, വരുന്ന അഞ്ചു ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ജലാശയങ്ങളിലും കടലിലും ഇറങ്ങിയുളള വിനോദസഞ്ചാരത്തില്‍ നിയന്ത്രണം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഐഎംഡി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം അനുസരിച്ച്, ഒഡീഷയിലും, പശ്ചിമ ബംഗാളിലും ആണ് മോക്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ പോകുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും പല ജില്ലകളിലും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post