ചെന്നൈ: ഡിഎംകെ സർക്കാരിന്റെ അഴിമതി കഥകൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ പ്രതികാര നടപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അണ്ണാമലൈയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി. ഡിഎംകെ ഫയൽസ് എന്ന പേരിലാണ് അണ്ണാമലൈ അഴിമതി നടത്തിയ നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്.
ഡിഎംകെ മന്ത്രിമാർ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആയിരുന്നു അണ്ണാമലൈ പുറത്തുവിട്ടത്. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ മറ്റ് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ.വി വേലു, കെ പൊൻമുടി തുടങ്ങിയവരുടെ പേരുവിവരങ്ങൾ അതിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ ചെന്നൈ മെട്രോ റെയിൽ പദ്ധതിയ്ക്കായി കരാറ് കമ്പനിയിൽ നിന്നും രണ്ടായിരം കോടി രൂപ സ്റ്റാലിൻ കൈപ്പറ്റിയതായും അണ്ണാമലൈ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് സർക്കാർ നേരിടേണ്ടിവന്നത്. കഴിഞ്ഞ മാസം പുറത്തുവിട്ട പേര് വിവരങ്ങളിൽ ഇപ്പോഴും വിമർശനം തുടരുന്ന സാഹചര്യത്തിലാണ് അണ്ണമലൈയ്‌ക്കെതിരെ സ്റ്റാലിൻ തന്നെ മാനനഷ്ടത്തിന് പരാതി നൽകിയിരിക്കുന്നത്.
നിലവിൽ ഡിഎംകെ ഫയൽസ് എന്ന പേരിൽ പകുതി വിവരങ്ങൾ മാത്രമാണ് അണ്ണമലൈ പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള വിവരങ്ങൾ മറ്റൊരു വാർത്താ സമ്മേളനത്തിൽ പുറത്തുവിടാൻ ഇരിക്കെയാണ് സ്റ്റാലിന്റെ നീക്കം. നേരത്തെ ഡിഎംകെ നേതാക്കൾ എല്ലാവരും ചേർന്ന് 500 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് അണ്ണാമലെെയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു.
Discussion about this post