അമരാവതി: ചുരുങ്ങിയ ചിത്രം കൊണ്ട് തന്നെ വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത ആളാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മെയ് 9 ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. സാധാരണ താരങ്ങൾ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി എന്തെങ്കിലും സർപ്രൈസുകൾ ഒരുക്കാറുണ്ട്. പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റോ, സമ്മാനങ്ങളോ ആവും അത്. എന്നാൽ വിജയ് ഒരുക്കിയ സമ്മാനം ഏറെ കൗതുകമുണർത്തിയിരിക്കുകയാണ്.
വിവിധ നഗരങ്ങളിലായി തൻറെ ആരാധകർക്ക് സൗജന്യമായി ഐസ്ക്രീം നൽകിക്കൊണ്ടാണ് താരം പിറന്നാൾ ആഘോഷിച്ചത്. ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ബംഗലൂരു, മുംബൈ, പുണെ, ദില്ലി തുടങ്ങിയ നഗരങ്ങളിൽ ‘ദ ദേവരകൊണ്ട ബെർത്ഡേ ട്രക്ക്’ എന്ന പേരിൽ ട്രക്ക് ഇറക്കി, ഇതുവഴിയാണ് ആരാധകർക്ക് സൗജന്യമായി ഐസ്ക്രീം നൽകിയത്.
ഇതിനോടൊപ്പം തൻറെ ക്ലോത്തിംഗ് ബ്രാൻഡായ ‘റൗഡി വെയറി’ൽ തൻറെ പിറന്നാൾ പ്രമാണിച്ച് 60 ശതമാനം ഡിസ്കൗണ്ട് നൽകുമെന്നും ദേവരകൊണ്ട അറിയിച്ചു.സാമന്തയ്ക്കൊപ്പമെത്തുന്ന പുതിയ ചിത്രമായ ‘ഖുഷി’യിലെ ഗാനം പുറത്തിറങ്ങിയ സന്തോഷവും താരം പങ്കുവച്ചിരുന്നു.
Discussion about this post