കണ്ണൂര്‍: അധികാരമേറ്റെങ്കിലും ഭരണം നടത്താന്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതി തേടി കാരായിമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാരിയ രാജനും തലശ്ശേരി നഗരാസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കാരായി ചന്ദ്രശേഖരനും കോടതിവിധി അനുകൂലമായാലെ ഭരണം ശരിയായി നടത്താന്‍ കഴിയു.
ഫസല്‍ വധക്കേസില്‍ പ്രതികളായ ഇരുവര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതിയ്ക്കായി കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എറണാകുളം സി.ബി.ഐ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയത് എറണാകുളം ജില്ല വിട്ട് പോകരുത് എന്ന വ്യവസ്ഥയിലായിരുന്നു.
ത്യപ്രതിജ്ഞചെയ്യാനും പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമായി ജില്ലയിലെത്തിയതും കോടതി യുടെ പ്രത്യേക അനുവാദപ്രകാരമാണ്. നിലവില്‍ ജില്ലയില്‍ ദിവസങ്ങളോളം തങ്ങാന്‍ അനുവാദമില്ല. തങ്ങള്‍ ഭരണച്ചുമതലയുള്ള സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കും. കാരായി ചന്ദ്രശേഖരന് ബുധനാഴ്ച ഏറണാകുളത്തേക്ക് തിരിച്ചുപോയി. ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച തന്നെ ഇരുവരും കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
Discussion about this post