പറ്റ്‌ന: ബിഹാറിൽ നിർബന്ധിത മതപരിവർത്തനത്തിന് ആയി തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ കണ്ടെത്തി. നവാഡ സ്വദേശിനിയായ 16 കാരിയെ ആണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ പ്രതി മുഷറഫ് അലമിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 24 നായിരുന്നു പ്രണയം നടിച്ച് അടുത്തുകൂടിയ മുഷറഫ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീട്ടിൽ നിന്നും ട്യൂഷൻ ക്ലാസിലേക്ക് പോയതായിരുന്നു പെൺകുട്ടി. എന്നാൽ രാത്രി ആയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് പ്രദേശവാസി കൂടിയായ മുഷറഫിനൊപ്പം പോയതായി വ്യക്തമായത്. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകാനൊരുങ്ങി. എന്നാൽ ഇതിനിടെ ഇവരുടെ ഫോണിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ട് മുഷറഫിന്റെ കോൾ ലഭിക്കുകയായിരുന്നു.
പോലീസിൽ അറിയക്കരുതെന്നും അങ്ങനെ ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നുമായിരുന്നു ഭീഷണി. ഇതോടെ പോലീസിൽ അറിയിക്കുന്നതിൽ നിന്നും വീട്ടുകാർ പോലീസിൽ അറിയിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയതായി പോലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചു. ഇതേ തുടർന്ന് നവാഡ പോലീസ് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.
Discussion about this post