ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ കടുത്ത ആരാധകനായിരുന്നുവെന്ന് എൻഐഎ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താരിക് ജമീൽ, ഇസ്റാർ അഹമദ്, തൈമൂർ അഹമ്മദ് എന്നിവരേയും ഷാരൂഖ് പിന്തുടർന്നിരുന്നതായി എൻ.ഐ.എ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഡൽഹി ഷഹീൻബാഗിൽ പത്തിടത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് എൻ.ഐ.എയുടെ വിശദീകരണം.
ഇവരുടെ പ്രഭാഷണങ്ങളും മറ്റേതെങ്കിലും സംഘടനകളും എലത്തൂർ ആക്രമണത്തിലേയ്ക്ക് ഷാരൂഖ് സെയ്ഫിയെ നയിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
എലത്തൂരിൽ തീവണ്ടിയിൽ തീവെപ്പ് നടത്താൻ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് പരിശോധിച്ചത്. ഷഹീൻബാഗിലെ മറ്റ് ചിലരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താൻ കൂടിയാണ് ഷഹീൻബാഗിലെ പത്തിടത്ത് റെയ്ഡ് നടത്തിയത്.
പുലർച്ചെ അഞ്ച് മണിക്ക് ഷഹീൻബാഗിലെത്തിയ സംഘം 11 മണിവരെ പരിശോധന തുടർന്നു. ഷാരൂഖ് സെയ്ഫിയുടെ വീടിന് പുറമെ ഒരു സുഹൃത്തിന്റെ വീട്, രണ്ട് കടകൾ തുടങ്ങിയ സ്ഥലങ്ങൾ റെയ്ഡ് ചെയ്തു.
Discussion about this post