റായ്പൂർ : വിവാദ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോംഗർഗഡിലാണ് സംഭവം. ബലോഡ് സ്വദേശിയായ ദിലീപ് റൗസ്‌കർ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായിരുന്നു ദിലീപ്. മെയ് 10 ന് രാത്രി മരുമകളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
https://twitter.com/AnandPanna1/status/1656367461607047168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1656367461607047168%7Ctwgr%5E8905771f891d60a68e18bb782519778d4943ba2b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.firstpost.com%2Findia%2Fon-cam-man-dancing-on-stage-at-wedding-dies-of-heart-attack-12581232.html
വിവാഹ വേദിയിൽ മറ്റ് ചിലർക്കൊപ്പം ഇയാൾ നൃത്തം ചെയ്യുന്നത് കാണാം. ഇതിനിടെ ക്ഷീണം അനുഭവപ്പെട്ടു. പെട്ടെന്ന് നൃത്തം ചെയ്യുന്നത് നിർത്തി സ്റ്റേജിൽ ഇരിക്കുകയായിരുന്നു. നിമിഷങ്ങൾക്ക് കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയിലെത്തിച്ച ദിലീപ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
Discussion about this post