ബംഗളൂരു: കർണാടകയിൽ ഷിഗ്ഗാവ് മണ്ഡലത്തിലെ ബിജെപി ഓഫീസിനുള്ളിൽ മൂർഖൻ പാമ്പ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനവിധി തേടുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനാൽ ബസവരാജ് ബൊമ്മെ ഉൾപ്പെടെ നിരവധി പേർ സംഭവസമയം ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു.
പാമ്പിനെ ഉടൻ തന്നെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് തുറന്ന് വിട്ടു. പിന്നാലെ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടപരിസരം വൃത്തിയാക്കുകയും ചെയ്തു. ഓഫീസിന് സമീപത്തായുള്ള കാട്ടിൽ നിന്നാണ് പാമ്പ് ഓഫീസ് പരിസരത്തേക്ക് കടന്ന് വന്നതെന്നാണ് വിവരം. കർണാടകയിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഷിഗ്ഗാവ്.
ബസവരാജ് ബൊമ്മെ തുടർച്ചയായ നാലാം തവണയാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ഖാൻ ആണ് മണ്ഡലത്തിൽ കോൺഗ്രസിന്റെ എതിരാളി. നിലവിൽ ബസവരാജ് ബൊമ്മെ വ്യക്തമായ ഭൂരിപക്ഷം നേടി മണ്ഡലത്തിൽ ലീഡ് തുടരുകയാണ്.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023
അതേസമയം ലീഡിൽ ഭൂരിപക്ഷം കടന്ന് കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. കോൺഗ്രസ് 118 സീറ്റുകളിലും ബിജെപി 76 സീറ്റുകളിലും ജെഡിഎസ് 24 സീറ്റുകളിലുമാണ് മുന്നേറുന്നത്. ലീഡ് നിലനിർത്തുന്ന എല്ലാ സ്ഥാനാർത്ഥികളോടും ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post