സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുകാലത്തേക്ക് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച് നടി നസ്രിയ ഫഹദ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നാണ് താരം അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ഇക്കാര്യം അറിയിച്ചത്.
‘എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം. നിങ്ങളുടെ മെസ്സേജുകളും സ്നേഹവും മിസ് ചെയ്യും. തിരുച്ചുവരുമെന്ന് ഉറപ്പ് നൽകുന്നു’നസ്രിയ കുറിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ നടി സിനിമയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കുക പതിവാണ്. ഇൻസ്റ്റഗ്രാമിൽ 68 ലക്ഷം പേരും ഫേസ്ബുക്കിൽ 96 ലക്ഷം പേരും നസ്രിയയ്ക്ക് ഫോളോവേഴ്‌സായിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് ബ്രേക്ക് എടുക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.













Discussion about this post