ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സെൻസേഷനായ ഹർഷിത് റാണ, വിരാട് കോഹ്‌ലിയുമായും അദ്ദേഹത്തിന്റെ ഭാര്യ അനുഷ്ക ശർമ്മയുമായും ബന്ധപ്പെട്ട രസകരമായ ഒരു സംഭവം പങ്കുവെച്ചു. കളിക്കളത്തിലെ അഗ്രസീവ് താരമായ വിരാട് കോഹ്‌ലിയുടെ തമാശ നിറഞ്ഞ വശമാണ് റാണ വെളിപ്പെടുത്തിയത്.
ഇന്ത്യൻ ടീമിലെത്തുന്നത് വരെ വിരാട് കോഹ്‌ലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് തനിക്ക് തെറ്റായ ധാരണയായിരുന്നു ഉണ്ടായിരുന്നതെന്ന് ഹർഷിത് റാണ പറഞ്ഞു. ടിവിയിൽ കാണുന്നതുപോലെ അവർ എല്ലാവരെയും പേടിപ്പിക്കുന്നവരാണെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ നേരിട്ട് കണ്ടപ്പോൾ അവർ വളരെ തമാശക്കാരാണെന്നും താരം വെളിപ്പെടുത്തി.
ആദ്യമായി അനുഷ്ക ശർമ്മയെ കണ്ടപ്പോൾ ഹർഷിത് അവരെ “മാഡം” എന്നാണ് അഭിസംബോധന ചെയ്തത്. എന്നാൽ ഉടൻ തന്നെ കോഹ്‌ലി ഇടപെട്ടു. അവരെ മാഡം എന്ന് വിളിക്കേണ്ടെന്നും “ഭാഭി” (ജ്യേഷ്ഠത്തി/ചേച്ചി) എന്ന് വിളിച്ചാൽ മതിയെന്നും കോഹ്‌ലി പറഞ്ഞു. ഷാംപെയ്ൻ ഒഴിച്ച് ആഘോഷിക്കുമ്പോൾ അതൊന്നും പ്രശ്നമില്ലാത്തവൻ ഇപ്പോൾ അനുഷ്കയെ മാഡം എന്ന് വിളിക്കുന്നു എന്ന് കോഹ്‌ലി കളിയാക്കിയതായും റാണ പറഞ്ഞു.
“എല്ലാ കുട്ടികളും കോഹ്‌ലിയെ കണ്ടാണ് ക്രിക്കറ്റ് കളി തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് പരമ്പരയിൽ അരങ്ങേറാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ എന്നും ഓർമ്മിക്കപ്പെടും,” റാണ പറഞ്ഞു.
2024 നവംബറിൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഹർഷിത് റാണയുടെ ടെസ്റ്റ് അരങ്ങേറ്റം. വിരാട് കോഹ്‌ലിയുടെ അവസാന ടെസ്റ്റ് പരമ്പരയായിരുന്നു അത് എന്ന പ്രത്യേകതയുമുണ്ട്











Discussion about this post