ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സേവിക്കാൻ അവസരം നൽകിയതിന് കർണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളോളും സേവിക്കാൻ അവസരം നൽകിയ കർണാടകയിലെ ജനങ്ങൾക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകയിലെ ജനങ്ങളെ ബിജെപി സേവിച്ച് കൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്ക് നന്ദിയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ കർണാടകയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാഴ്ചവച്ച കാര്യ കർത്താക്കളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഉന്മേശത്തോടെ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് കഴിയട്ടേയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post