ഏദന്‍: തെക്ക് കിഴക്കന്‍ യെമനിലെ രണ്ട് പട്ടാള ക്യാമ്പുകള്‍ക്കെതിരെയുണ്ടായ അല്‍ ഖ്വയിദ ആക്രമണത്തില്‍ 15 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സേനാ മെഡിക്കല്‍ വിഭാഗം അറിയിച്ചു. നിരവധി പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അല്‍ ഖ്വയിദയുടെ നിയന്ത്രണത്തിലായ ഹര്‍മ്മാവത് പ്രവിശ്യയുടെ തലസ്ഥാനം മുകല്ലയുടെ അടുത്തുള്ള ഷിബാമിലാണ് ആക്രമണം നടന്നത്. മരുഭൂവിലെ മാന്‍ഹാട്ടന്‍ എന്നറിയപ്പെടുന്ന ഷിബാമിന്റെ പടിഞ്ഞാറന്‍ പ്രവേശനകവാടത്തിലാണ് പ്രധാന ആക്രമണം നടന്നത്.
റോഡരികില്‍ സേനാപട്രോളിനെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം നടത്തിയതോടെയാണ് ആക്രമണമാരംഭിച്ചത്. തുടര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ ഒരു ചാവേറും പൊട്ടിത്തെറിച്ചു. സമീപത്തെ സെയൂണ്‍ പട്ടണത്തിലാണ് മൃതശരീരങ്ങളെയും പരിക്കേറ്റവരെയും എത്തിച്ചത്.
Discussion about this post