തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിചാരണസമയം കോടതി വീണ്ടും നീട്ടി. അന്വേഷണ ഉദ്യോരസ്ഥരെയടക്കം വിസ്തരിക്കാന്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചത്.
വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ കോടതി അനുവദിച്ച അധിക സമയം ഇന്നവസാനിക്കുന്ന സാദചര്യത്തിലാണ് വീണ്ടും സമയം നീട്ടിയത്. പതിനാല് പ്രധാനപ്രതികളടക്കം 111 സാക്ഷികളുടെ വിസ്താരം നവംബര്‍ 17ന് പൂര്‍ത്തിയാകുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ സമയത്തിന് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ 21 നകം വിസ്താരം പൂര്‍ത്തിയാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതിഭാഗം മനപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന് ആരോപിച്ചു.
Discussion about this post