കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന് ശേഷം വീണ്ടും ഐശ്വര്യ റായിയും വിക്രം കൂട്ട്കെട്ട് പ്രക്ഷകരിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് തമിഴ് സിനിമാ ലോകത്ത് നിന്ന് പുറത്ത് വരുന്നത്.മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പ്രണയകഥയാണെന്നും റിപ്പോർട്ടുകൾ ഉണ്ട് .
കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് മണിരത്നം ഇപ്പോൾ
ജയമോഹനും മണിരത്നവും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 1987 ല്‍ റിലീസ് ചെയ്ത നായകന് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിക്രം-ഐശ്വര്യ ജോഡി ചിത്രം ആരംഭിക്കുന്നത്.
2010 ല്‍ പുറത്തിറങ്ങിയ രാവണനിലാണ് ഐശ്വര്യയും വിക്രമും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഇതിന് ശേഷം ഇരുവരും ഒന്നിക്കുന്നത് പൊന്നിയിന്‍ സെല്‍വനില്‍ ആണ്. നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യയും ചോള രാജകുമാരനായ ആദിത്യ കരികാലന്റെ വേഷം വിക്രമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
Discussion about this post