ഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയെ നാളെ വീണ്ടും ചെദ്യം ചെയ്യും.സുനന്ദയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്. തരൂരിന്റെ സഹായി നാരായണ്‍ സിംഗിനെയും അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
കൊലപാതകവുമായി ബന്ധപ്പെട്ട് തരൂരിനെ നേരത്തെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു. പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധം, അതുമായി ബന്ധപ്പെട്ട് സുനന്ദയുമായുള്ള പ്രശ്‌നങ്ങള്‍, സ്വാഭാവിക മരണമെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തരൂര്‍ ഇമെയില്‍ അയച്ചുവെന്ന സുനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍ ഗുപ്ത നടത്തിയ വെളിപ്പെടുത്തല്‍ തുടങ്ങിയവയെക്കുറിച്ചും നേരത്തെ ചോദ്യങ്ങളുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായി നാരായണ്‍ സിംഗ്,സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post