തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്‌ക്രിയമായ ടീമാണ് പിണറായി വിജയൻ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഫയലുകൾ നീങ്ങുന്നില്ലെങ്കിൽ ക്രെയിൻ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയെ വി.ഡി സതീശൻ പരിഹസിച്ചു. സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിൻറെ പരിഹാസം.
ശാസ്ത്രീയമായ അഴിമതി നടത്തുന്നതിൽ ഗവേഷണം നടത്തിയ സർക്കാരാണിത്. ചില അഴിമതികൾ കൂടി പുറത്തുകൊണ്ടുവരാനുണ്ട്. അതുകൂടി പുറത്തുകൊണ്ടുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ധനകാര്യവകുപ്പിനെ അപ്രസക്തമാക്കിയ സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ പൊളിറ്റിക്കൽ പട്രോനേജ് സിപിഎമ്മിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post