ഭോപ്പാൽ; വിവാഹ ചടങ്ങിനിടെ വിഷം കഴിച്ച 21 കാരനായ വരൻ മരിച്ചു. 20 കാരിയായ വധു ഗുരുതരാവസ്ഥയിൽ. മദ്ധ്യപ്രദേശിലാണ് സംഭവം. ഇൻഡോറിലെ കന്നഡിയ ആര്യ സമാജ് ക്ഷേത്രത്തിൽ വിവാഹ ചടങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. വരൻ മരിച്ചതറിഞ്ഞ് ആത്മഹത്യ ശ്രമം നടത്തിയ യുവതിയുടെ നില അതീവഗുരുതരമാണ്.
വിവാഹത്തിന് മുൻപ് ജോലി കണ്ടെത്താനായി രണ്ട് വർഷത്തെ സമയം യുവാവ് ചോദിച്ചിരുന്നു. എന്നാൽ ഭാവി വധു ഇതിന് സമ്മതിച്ചില്ല. പിന്നാലെ യുവതി വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് കേസ് നൽകുകയും, ഒത്തുതീർപ്പാക്കി, വിവാഹവുമായി മുന്നോട്ട് പോവുകയുമായിരുന്നു.
വിവാഹ ദിവസം രാവിലെയും യുവതിയും യുവാവും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വിഷം കഴിച്ച വിവരം വരൻ, വധുവിനെ അറിയിച്ചു. പിന്നാലെ വധുവും വിഷം കഴിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുടുംബാംഗങ്ങൾ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.
Discussion about this post