കോട്ടയം; എരുമേലി കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)നാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം.കണമല -ഉമികുപ്പറോഡ് സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു.
Discussion about this post