തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68,604 പേർക്ക് ഫുൾ A+ ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല കണ്ണൂരാണ്. 99.94 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് വയനാടും(98.41). വിജയശതമാനത്തിൽ ഇത്തവണ 0.44 വർധനവുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
68,694 വിദ്യാർത്ഥികൾക്ക് A+ ഉണ്ട്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ഉപജില്ലകൾ പാലയും മൂവാറ്റുപുഴയുമാണ്. 100 ശതമാനമാണ് ഇവിടുത്തെ വിജയം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ഉപജില്ല വയനാടാണ്, 98.41 ശതമാനം. 2581 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ ജില്ല മലപ്പുറമാണ്. 4856 വിദ്യാർത്ഥികൾക്ക് ഇവിടെ ഫുൾ A+ ആണ്. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം.
എസ്എസ്എൽസി
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
എസ്എസ്എൽസി (എച്ച്‌ഐ): http://sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്‌ഐ): http://thslchiexam.kerala.gov.in
എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in
Discussion about this post