കാസർകോട്: കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദ് (34) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് നടപടി.
കാഞ്ഞങ്ങാട് നഗരത്തിൽ ഗുഡ്‌സ് ഓട്ടോയിൽ പഴക്കട നടത്തിവരികയാണ് അർഷാദ്. കോട്ടച്ചേരിയിൽ ബസ് ഇറങ്ങിയ യുവതി ഇയാളുടെ അരികിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ നഗ്നദ പ്രദർശിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത യുവതി നേരെ പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
വഴിയാത്രികർക്ക് നേരെ ഇയാൾ മുൻപും നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് നേരെയും ഇയാൾ അതിക്രമം നടത്തിയിരുന്നു. ഇതിൽ അറസ്റ്റിലായ ഇയാൾ നാളുകൾക്ക് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ഇയാൾക്കെതിരെ സമാന കേസ് രജിസ്റ്റർ ചെയ്യുന്നത്. വിദ്യാർത്ഥിനികളുടെ നേർക്ക് നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാൾക്കെതിരെ അന്ന് പോക്‌സോ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Discussion about this post