ജയ്പൂർ: സർക്കാർ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്ന് ഉറവിടം വെളിപ്പെടുത്താനാകാത്ത പണവും സ്വർണവും കണ്ടെത്തി. രാജസ്ഥാൻ സർക്കാരിന്റെ കെട്ടിടമായ യോജനഭവനിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച ‘ നിധി’ കണ്ടെത്തിയത്. ഇതോടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനാകാതെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് സർക്കാർ.
2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തയുടെ പ്രത്യേക നിർദേശത്തിൻറെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പോലീസാണ് പരിശോധന നടത്തി പണം കണ്ടെടുത്തത്.
ജയ്പൂർ പോലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവയാണ് റെയ്ഡ് വിവരങ്ങൾ പുറത്ത് വിട്ടത്. മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ടിനെ ഇക്കാര്യം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
Discussion about this post