കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് കണമലയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രദേശവാസികളായ 45 ഓളം പേർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ റോഡിൽ ഇറങ്ങിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതേ തുടർന്ന് വാഹന ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടിരുന്നു. ഇതിലാണ് ഇവർക്കെതിരെ പോലീസ് കേസ് എടുത്തത്. വഴിതടയൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കാട്ടുപോത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അപകടകാരിയായ കാട്ട് പോത്തിനെ മയക്കുവെടിവയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. കാട്ടുപോത്ത് ജനവാസ മേഖലയിൽ എത്തിയാൽ ഉടൻ വെടിവെച്ച് പിടികൂടണം എന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശം. തുണ്ടിയിൽ ചാക്കോച്ചൻ, പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്.
Discussion about this post