ബീജിങ്; രാജ്യത്തെ പ്രശസ്തമായ കോമഡി സ്ഥാപനത്തിന് പിഴ ചുമത്തി ചൈന. സ്ഥാപനത്തിലെ ഹാസ്യനടന്റെ തമാശ സൈന്യത്തെ പരിഹസിക്കുന്നതും പൊതുജനത്തിന് ദോഷം ഉണ്ടാക്കുന്നതും ആണ് എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. രണ്ട് മില്യൺ ഡോളർ അതായത് ഏകദേശം 16.5 കോടിയിലധികമാണ് പിഴ ചുമത്തിയിരിക്കുന്നത്. സിയാവു കൾച്ചറൽ എന്ന കമ്പനിക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഈ കഴിഞ്ഞ മെയ് 13 ന് ബീജിങ്ങിൽ നടന്ന ഒരു തത്സമയ സ്റ്റാൻഡ് അപ്പ് പരിപാടിയിലാണ് സംഘത്തിലെ ഒരംഗം സൈന്യത്തെ പരിഹസിച്ചതെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് 2013 ൽ സൈന്യത്തിനോടായി പറഞ്ഞ ഒരു മുദ്രാവാക്യമാണ് ട്രോളിയത് എന്നാണ് വിവരങ്ങൾ.
മഹത്തായ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ഒരു വേദിയായി ഒരു കമ്പനിയെയും വ്യക്തിയെയും ചൈനീസ് മൂലധനം ഉപയോഗിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കി. ഇതിന് മുൻപും ചൈനീസ് ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുള്ള സ്ഥാപനമാണ് സിയാവു കൾച്ചറൽ സെന്റർ.
Discussion about this post