ഛണ്ഡീഗഡ്: ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പഞ്ചാബിലെ ബത്തിന്ദ ജില്ലയിൽ അതീവ ജാഗ്രത. ജില്ലയുടെ മുക്കിലൂം മൂലയിലും പരിശോധന ശക്തമാക്കാനാണ് ജില്ലാ പോലീസ് മേധാവി കീഴുദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്.
റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റോപ്പുകൾ, ആശുപത്രികൾ മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കാനാണ് നിർദ്ദേശം. വാഹന പരിശോധനയും ശക്തമാക്കും. രാത്രി കാലങ്ങളിൽ പട്രോളിംഗ് കൂടുതൽ ഊർജ്ജിതമാക്കും. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസമണ് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും വ്യാപാരികളുടെയും വസതിയിലേക്ക് ആയിരുന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. അടുത്ത മാസം ഏഴിന് ഭീകരാക്രമണം നടത്തുമെന്നാണ് കത്തിലെ ഭീഷണി. ബത്തിന്ദ ജയിൽ, ഐടിഐ ഫ്‌ലൈ ഓവർ, മിട്ടാൽ മാൾ എന്നിവിടങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണം നടത്തുമെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post