അഹമ്മദാബാദ്: നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതില്‍ ആഹ്ലാദിക്കുന്നെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. മോദി സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം ഇവിടെയും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ അച്ഛേ ദിന് വാഗ്ദാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോദി സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നും എല്ലാത്തിനും അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയത്തില്‍ അദ്വാനിയടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
Discussion about this post