പത്തനംതിട്ട: ഇടതു മുന്നണി സർക്കാരിന്റെ വാർഷിക ദിനമായ മെയ് 20ന് എൻ ജി ഒ സംഘ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും, കളക്ടറേറ്റിലും പ്രതിഷേധ പ്രകടനവും ഓഫീസ്തല വിശദീകരണവും നടത്തി. ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
സംസ്ഥാന ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും കവർന്നെടുക്കുകയും, പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി വഞ്ചിക്കുകയും, 2021 ജനുവരി മുതൽ ലഭ്യമാകേണ്ട അഞ്ച് ഗഡു (15%) ക്ഷാമബത്ത നൽകാതെ തടഞ്ഞുവയ്ക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തത്. കഴിഞ്ഞ മൂന്നുവർഷമായി ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച്, ശമ്പള പരിഷ്‌കരണ കുടിശ്ശിക പോലും നൽകാതെ ജീവനക്കാരെ ദ്രോഹിക്കുന്ന ഇടത് മുന്നണിക്കെതിരെ എൻ ജി ഒ സംഘ് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു.
പരിപാടിയിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന കൗൺസിൽ അംഗം കെ. ജി. അശോക് കുമാർ, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി.അനീഷ്, ജില്ലാ ട്രഷറർ എം രാജേഷ്, വൈസ് പ്രസിഡന്റ് മാരായ എൻ.ജി.ഹരീന്ദ്രൻ, പി.ആർ. രമേശ്, സോമേഷ് പച്ചവനാൽ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറിമാരായ പ്രദീപ് ബി.പിള്ള, എൻ. രതീഷ്, ആർ. കൃഷ്ണ വർമ്മ, എസ്. പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Discussion about this post