Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രളയത്തിൽ ജീവനുകൾ വാരിയെടുത്ത് രക്ഷിച്ച സേവാഭാരതി പ്രവർത്തകൻ ലിനു പോയിട്ട് നാല് വർഷം; കുടുംബത്തിന് ലാലേട്ടന്റെ കരുതലായി സ്വപ്‌ന വീട്; താക്കോൽ കൈമാറി

by Brave India Desk
May 21, 2023, 07:23 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ടവരാരും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ രക്ഷാപ്രവർത്തകരെ മറക്കാനിടയില്ല. പ്രളയകാലത്ത് അനവധിപേരെ രക്ഷിച്ച സേവാഭാരതി പ്രവർത്തകൻ ലിനു പക്ഷേ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല. കുത്തിയൊലിച്ചെത്തിയ വെള്ളം ,ലിനുവിന്റെയും കുടുംബത്തെയും തല്ലിതകർത്തായിരുന്നു ഒഴുകിയത്.

നാല് വർഷങ്ങൾക്കിപ്പുറം ലിനുവിന്റെ കുടുംബത്തിന് താങ്ങായി മലയാളികളുടെ സ്വന്തം മോഹൻലാൽ സ്വപ്‌നവീടൊരുക്കിയിരിക്കുന്നു.മോഹൻലാലിന്റെ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ലിനുവിന്റെ കുടുംബത്തിന് തണൽ ഒരുങ്ങിയത്. മോഹൻലാൽ, ഭാര്യ സുചിത്ര, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകനും നടനുമായ മേജർ രവി എന്നിവർ ചേർന്നാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. കാർപെന്റർ ആയിരുന്നു ലിനു.

Stories you may like

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

2019 ആഗസ്റ്റ് 11 നായിരുന്നു ചെറുവണ്ണൂരിലെ സേവാഭാരതി പ്രവർത്തകർ ആരും ഓർക്കാനിഷ്ടപ്പെടാത്ത ആ ദുരന്തം നടന്നത്. പ്രളയമുഖത്ത് രക്ഷപ്രവർത്തനത്തിനായി കൈ കോർത്ത അനേകം സേവാഭാരതി പ്രവർത്തകരിലൊരാളായിരുന്നു ലിനുവും. ദുരിതാശ്വാസ ക്യാമ്പിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ലിനു വീണ്ടും വെള്ളത്തിലേക്കിറങ്ങി. രാപകൽ ഭേദമന്യേ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ലിനു വെള്ളത്തിൽ തളർന്നു വീണു. അന്ന് തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് ലിനുവിന്റെ ജീവനറ്റശരീരം കണ്ടെത്തുകയായിരുന്നു.

പ്രളയകാലത്തെ രക്ഷാപ്രവർത്തകരെ സർക്കാർ അംഗീകരിച്ചപ്പോഴും മനപ്പൂർവ്വം ലിനുവിന്റെ ജീവത്യാഗത്തെ അവർ മറന്നു. ഇതിനെതിരെ പ്രതിഷേധം ഇരമ്പി. ബിജെപിയും സേവഭാരതിയും ഹിന്ദുഐക്യവേദിയും ശബ്ദമുയർത്തിയതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.

ലിനുവിന്റെ ജീവത്യാഗത്തെ വിലകൽപ്പിക്കാതിരുന്ന നടപടിക്കെതിരെ മോഹൻലാൽ ലിനുവിന്റെ കുടുംബത്തിന് ആശ്വാസവാക്കുകളടങ്ങിയ കത്ത് കൈമാറിയായിരുന്നു പ്രതിഷേധം അറിയിച്ചത്. ലിനു യാത്രയായത് മൂന്നരക്കോടി ജനഹൃദയങ്ങളിലേക്കാണെന്ന് മോഹൻലാൽ സംവിധായകൻ മേജർ രവിയുടെ കൈവശം കൊടുത്തുവിട്ട കത്തിൽ പരാമർശിച്ചു.നടൻ സുരേഷ് ഗോപി, മമ്മൂട്ടി,ജയസൂര്യ,ഉണ്ണി മുകുന്ദൻ, എന്നിവരും ലിനുവിന്റെ കുടുംബത്തിനോടൊപ്പം നിലകൊണ്ടിരുന്നു.

Tags: MOHANLALLinusevabarathi worker
Share28
Tweet
Send
Share

Latest stories from this section

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

Latest News

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies