തിരുവനന്തപുരം: കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കളെ സ്മൃതി ഇറാനി സന്ദർശിക്കും. വൈകിട്ട് 5.30നാണ് സ്മൃതി ഇറാനി വന്ദനയുടെ കോട്ടയത്തെ വസതിയിലെത്തുന്നത്.
ബിഎംഎസിന്റെ സംസ്ഥാന വനിതാ തൊഴിലാളി സംഗമവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. കവടിയാർ ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. ഇത്തവണ ലേബർ 20യുടെ അധ്യക്ഷപദവി ബിഎംഎസിനാണ് നൽകിയിട്ടുള്ളത്. സമ്മേളനത്തിൽ മുഖ്യാതിഥിയായി ബിഎംഎസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ അഞ്ജലി പട്ടേൽ, വി രാധാകൃഷ്ണൻ എന്നിവരും പങ്കെടുക്കും.
വ്യത്യസ്ത തൊഴിൽമേഖലകളെ സംബന്ധിച്ച പ്രത്യേക പരാമർശങ്ങളടങ്ങിയ സംയുക്ത പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ബി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത് അറിയിച്ചു.
Discussion about this post