തിരുവനന്തപുരം: ചിന്മയ മഠത്തിലെ സ്വാമിമാരോട് ആർഎസ്എസുമായി വേദിപങ്കിടരുതെന്ന് ധാരണയുണ്ടെന്ന തരത്തിൽ പരാമർശം നടത്തിയ സ്വാമി സന്ദീപാനന്ദഗിരിയെ രൂക്ഷമായി വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. കള്ളം പറയുന്നവൻ കാഷായം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ചിന്മയ മിഷനിലെ കേരള ഘടകത്തിന്റെ ഇപ്പോഴത്തെ തലവൻ സത്യാവസ്ഥയെന്തെന്ന് തന്നോട് വ്യക്തമാക്കിയെന്നും ആർ വി ബാബു പറഞ്ഞു.
ഒരുപാട് കള്ളങ്ങളിലാണ് സന്ദീപാനന്ദഗിരിയുടെ ഉപജീവനം എന്ന് ആർ വി ബാബു പറഞ്ഞു. ഒടുവിൽ പറഞ്ഞ കള്ളം 24 ന്യൂസിലെ ജനകീയ കോടതിയിലാണ്. വിശ്വഹിന്ദു പരിഷതിന്റെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ ചിന്മയ മഠത്തിലെ സ്വാമിമാരോട് ആർഎസ്എസു മായി വേദി പങ്കിടരുത് എന്ന് ഒരു രേഖ എഴുതിത്തന്നിട്ടുണ്ട് എന്ന പെരും നുണയാണ് ഈ മനുഷ്യൻ തട്ടിവിട്ടത്. രേഖ കാണിക്കാൻ പറഞ്ഞപ്പോൾ ശങ്കരാടി ചെയ്തപോലെ കൈരേഖയല്ലാതെ ഇയാളുടെ കൈയ്യിൽ മറ്റൊന്നുമില്ല. അത് കാണിക്കരുത് എന്ന് ചിന്മയാനന്ദ സ്വാമി പറഞ്ഞുവത്രെ ! അവസാന ശ്വാസം വരെ ആർഎസ്എസിനെ സ്‌നേഹിച്ചിരുന്ന സ്വാമിയായിരുന്നു ചിന്മയാനന്ദജി. ആർഎസ്എസുകാർ വെള്ള വസ്ത്രം ധരിച്ച സന്യാസിമാരാണെന്നാണ് ചിന്മയാനന്ദ സ്വാമി പറഞ്ഞിരുന്നതെന്നും ആർവി ബാബു വ്യക്തമാക്കി.
ചിന്മയ മിഷനിലെ കേരള ഘടകത്തിന്റെ ഇപ്പോഴത്തെ തലവൻ സംപൂജ്യ സ്വാമി വിവിക്താനന്ദയാണ്. തികഞ്ഞ അവിശ്വസനീയതോടെ തന്നെ ഞാൻ അദ്ദേഹത്തോട് ഈ രേഖയെ കുറിച്ച് ചോദിച്ചു. തികഞ്ഞ അസംബന്ധം, പെരും നുണ എന്നാണ് ആരാധ്യനായ വിവിക്താനന്ദ സ്വാമി പറഞ്ഞത്. ധൈര്യമായി എന്നെ ക്വാട്ട് ചെയ്‌തോളൂ എന്നും സ്വാമി എന്നോട് പറഞ്ഞു. ചിന്മയാ മിഷനിലെ അഖിലേന്ത്യ അദ്ധ്യഷൻ സംപൂജ്യ തേജോമയാനന്ദ സ്വാമിജി ഉൾപ്പെടെ മഠത്തിലെ ഒട്ടുമിക്ക സ്വാമിമാരും ആർഎസ്എസുമായി സഹകരിക്കുന്നവരാണ്. അവർ അവരുടെ ഗുരുവിന്റെ വാക്കുകൾ ധിക്കരിച്ചാണോ ആർഎസ്എസ് പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നത്?. കള്ളം പറഞ്ഞു കൊണ്ട് സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെത്തന്നെയുമാണ് അപമാനിക്കുന്നത്. സാന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താവാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ പറയുന്നില്ല. അഥവാ പറയാൻ കൊള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post