ജനീവ: കൊറോണയെക്കാൾ വലിയ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും കൊറോണ കേസുകൾ കുറഞ്ഞ് വരികയാണ്, ഈ സാഹചര്യത്തിലാണ് പുതിയൊരു മഹാമാരി എത്തിയേക്കാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദനാം മുന്നറിയിപ്പ് നൽതിയത്. പുതിയ മഹാമാരിയെ ചെറുക്കാൻ ഒറ്റക്കെട്ടായി കരുതിയിരിക്കണമെന്നും അദ്ദേഹം പറയുന്നു.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിൽ കൊറോണ അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കൊറോണയുടെ അവസാനമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണയുടെ പുതിയ വകഭേദം മൂലമുള്ള പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിന് പുറമെ കൂടുതൽ മാരകയേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണിയും ഉയർന്ന് വരാനുള്ള സാധ്യതയുണ്ട്. 76ാം ലോക അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ടെഡ്രോസ് അദനാം ഈ വിഷയം വ്യക്തമാക്കിയത്.
Discussion about this post