തിരുവനന്തപുരം:ദേശീയ ഗെയിംസ് സമാപന ചടങ്ങിനായി നിശ്ചയിച്ച ചിലവ് കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.2011ല്‍ നിശ്ചയിച്ച പ്രകാരം തന്നെ ചടങ്ങുകള്‍ നടക്കും.ദേശീയഗെയിംസ് പൂര്‍ത്തിയായി നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഗെയിംസിനു ശേഷം സ്റ്റേഡിയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതി സര്‍ക്കാരിനുണ്ട്. ഇത് സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തും .ഉദ്ഘാടനചടങ്ങില്‍ നടന് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയുടെ തിരിച്ചു നല്കിയ പണം എന്തുചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരിക്കല്‍ കൂടി മോഹന്‍ലാലിന്റെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post