കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് തുറന്നടിച്ച് കൊച്ചി സിറ്റി കമ്മീഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളാണ്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം ഇപ്പോൾ വ്യാപകമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തട്ടിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗമുണ്ട്. ഒരു എസ്പിയുടെ രണ്ട് മക്കളും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാർട്ടേഴ്സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ശരാശരിയുമായി ഒത്ത് നോക്കുമ്പോൾ കേരളത്തിലെ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് അതിവേഗത്തിൽ ഉയരാൻ സാധ്യതയുണ്ട്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും കെ.സേതുരാമൻ പറഞ്ഞു.
Discussion about this post